KERALA
ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 ബസിന് മിനിമം 10 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി.
അധികം വരുന്ന ഓരോ കി.മി 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് 200 രൂപയായി. 1500 സിസിക്ക് മുകളിലുള്ള ടാക്സികൾക്ക് 5 കി.മി വരെ 225 രുപ. അധികം വരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ വീതം നൽകണം.
കെഎസ്ആർടിസി നിരക്ക് കൂടും. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ ആനുപാതികമായി വർധിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. അതേസമയം കുട്ടികളുടെ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാന്‍ സമിതി ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ബസ് ചാർജ് വർധനയും നടപ്പിലാക്കി. എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനമായത്..മിനിമം ചാർജ് 10 രൂപയാക്കിയാണ് വർധിച്ചത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന്റെതാണ് തീരുമാനം.ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു.