Connect with us

NATIONAL

ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളുരു ഘടകം നാലാമത് സമൂഹ വിവാഹം സംഘടിപ്പിച്ചു

Published

on

ബംഗളുരു- ആള്‍ ഇന്ത്യ കെ എം സി സി ബംഗളുരു സെന്‍ട്രല്‍ കമ്മറ്റി വര്‍ഷംതോറും നടത്തിവരാറുളള സമൂഹ വിവാഹത്തിന്റെ സീസണ്‍ 4 സംഘടിപ്പിച്ചു. ബംഗളുരു സോമേശ്വര നഗറിലുളള ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍  നടത്തിയ ചടങ്ങ്  കര്‍ണ്ണാടക മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡി യുമായ സൈനുല്‍ ആബിദീനും  മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുളളയുമാണ് സമൂഹ  വിവാഹത്തിന്റെ സ്‌പോണ്‍സര്‍മാര്‍.പന്ത്രണ്ട് ജോഡികളുടെ വിവാഹമാണ്  നടത്തപ്പെട്ടത.് സൈനുല്‍ ആബിദീന്റെയും പാറക്കല്‍ അബ്ദുള്ളയുടെയും മക്കളുടെ വിവാഹത്തോടനുബന്ധിച്ചാണ് പാവപ്പെട്ട കുടുംബത്തിലെ 12 വധൂവരന്‍മാര്‍ക്ക് സമൂഹ വിവാഹം നടത്തിക്കൊടുത്തത.് വധുക്കള്‍ക്ക് സൗജന്യമായി നല്‍കുന്ന സ്വര്‍ണ്ണാഭരങ്ങള്‍ സീനത്ത് സൈനുല്‍ ആബിദീന്‍ നസീറ ഖാദര്‍ക്ക് വേദിയില്‍ വെച്ച് കൈമാറി. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് മുഖ്യ പ്രഭാഷണം നടത്തി.നിക്കാഹ് കര്‍മ്മങ്ങള്‍ക്ക് മൗലാനാ മഖ്‌സൂദ് ഈമ്രാന്‍ റഷാദി നേതൃത്വം നല്‍കി.

ജയനഗര്‍ എം.എല്‍.എ സൗമ്മ്യ റഡ്ഡി, സൈനുല്‍ ആബിദീന്‍, പാറക്കല്‍ അബ്ദുള്ള,  അഡ്വ.സലാം പാപ്പിനിശ്ശേരി,ഫിറോസ് കുന്നുംപറമ്പില്‍, റിയാസ് നെച്ചോളി,  മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം ,നിംഹാന്‍സ് ആശുപത്രി ന്യൂറോ വിഭാഗം മേധാവി ഡോ.വികാസ്, അടിയോട്ടില്‍ അഹമ്മദ,് പോക്കര്‍ കക്കാട്,നരിക്കോളി ഹമീദ് എന്നിവര്‍ സംസാരിച്ചു. ബംഗളുരു കെ.എം.സി.സി ജന.സെ്ക്രട്ടറി എം.കെ നൗഷാദ് സ്വാഗതവും ഡോ.അമീറലി നന്ദിയും പറഞ്ഞു.
ബംഗളുരു കെ.എം.സി.സി പതിവ് പോലെ വര്‍ഷത്തില്‍ നടത്തപ്പെടാറുളള നൂറ് ജോഡി വിവാഹം ഈ വര്‍ഷം ആഗസ്ത് മാസത്തില്‍ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.ഇതിന് മുന്നോടിയായുള്ള പന്ത്രണ്ട് ജോഡികളുടെ വിവാഹമാണ് ഇപ്പോള്‍ നടന്നത.്

Continue Reading