Connect with us

NATIONAL

ഗുജറാത്ത് വൻ കടക്കെണിയിൽ

Published

on

അഹമ്മദാബാദ്: ഗുജറാത്ത് വൻ കടക്കെണിയുടെ വക്കിലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി എ ജി) റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര വരുമാന (ജിഎസ്‌‌ഡി‌പി) വളർച്ച കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത 2020-21 സാമ്പത്തിക വർഷത്തിൽ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറവ് ജിഎസ്‌ഡിപി വളർച്ചയാണ് ഗുജറാത്ത് രേഖപ്പെടുത്തിയതെന്നാണ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

2020-21 സാമ്പത്തിക വർഷത്തിലായിരുന്നു സംസ്ഥാനത്ത് ലോക്ക്‌‌‌‌ ഡൗണും മറ്റു കൊവിഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്.ദേശീയ വളർച്ചാ നിരക്കിനെ അപേക്ഷിച്ച് 2016-17 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഗുജറാത്തിന്റെ ജിഎസ്‌ഡിപി ഉയർന്ന നിരക്കിലായിരുന്നു.

Continue Reading