Connect with us

Crime

മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍

Published

on

മലപ്പുറം:മലപ്പുറത്ത്  മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഒന്നാം പ്രതി ഷുഹൈബ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുവാണ് പിടിയിലായത്.

തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ് എന്നിവര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആക്രമിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

Continue Reading