Connect with us

Crime

നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിക്ക് ജാമ്യം

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹർജി നൽകിയിരുന്നു. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. വിജീഷിനുംകൂടി ജാമ്യം ലഭിച്ചതോടെ കേസിൽ ഇനി പൾസർ സുനി മാത്രമാണ് ജയിലിലുള്ളത്. സുനി പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു

Continue Reading