KERALA
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആവർത്തിച്ച് ആര്‍ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: വി ഡി സതീശന്‍ – ഐഎന്‍ടിയുസി തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരം കണ്ടില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയില്‍ തന്നെയാണെന്ന് ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ല. സമരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്നുണ്ടായ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരന്‍ ആവര്‍ത്തിച്ചു. വി ഡി സതീശന്‍ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.
ഏഷ്യാനെറ്റിലെ വിനു വി ജോണിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് താന്‍ അറിഞ്ഞില്ലെന്നും ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടിലും മാര്‍ച്ച് നടത്താനെടുത്ത തീരുമാനത്തിലും ചന്ദ്രശേഖരന്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ പോസ്റ്റര്‍ ഒട്ടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്. ഒട്ടിക്കരുതെന്നാണ് പറഞ്ഞതെന്നും ചന്ദ്രശേഖരന്‍ പറയുന്നു.