Crime
ദിലീപിന്റെ ഫോണിലെ 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചു. മലയാളത്തിലെ പ്രമുഖ നടിയുടെയും ചാറ്റ് നശിപ്പിച്ചു

കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്ന് റിപ്പോർട്ട്. നീക്കം ചെയ്തവയിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുമായുള്ള ചാറ്റുകളും ഉൾപ്പെടുന്നു. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്.
‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ദുബായ് പാർട്നറുമായുള്ള ചാറ്റുകളും നശിപ്പിച്ചു. ദുബായിലെ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി നസീർ, ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, സഹോദരീ ഭർത്താവ് സൂരജ് , മലയാളത്തിലെ പ്രമുഖ നടി എന്നിവരുമായുള്ള സംഭാഷണങ്ങളും ദിലീപ് നീക്കി. ചാറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നീക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.