ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. ഇത്തവണയും 3.35 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.