Connect with us

Crime

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബഞ്ച് നാളെ പരിഗണിക്കും

Published

on

Pinarayi vijayan


ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അദ്ധ്യക്ഷതയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത.്

കേസ് സുപ്രീം കോടതിക്ക് മുന്നിലെത്തിയിട്ട് മൂന്ന് വര്‍ഷമായിട്ടും അന്തിമ വാദം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 2017 ഒക്ടോബറിലാണ് ലാവ്ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനമായി കേസ് പരിഗണനയ്ക്ക് എടുത്തത.് കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.എയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ നല്‍കിയതാണ് മറ്റ് ഹര്‍ജികള്‍. പിണറായി സര്‍ക്കാറിനെ പിടിച്ചുലച്ച സ്വര്‍ണ്ണ കടത്തും , ലൈഫ് മിഷന്‍ പദ്ധതിയുമുള്‍പ്പെടെയുള്ള വിഷയത്തിന് നടുവില്‍ ലാവ്‌ലിന്‍ കേസും എത്തുന്നതോടെ പ്രതിപക്ഷം ആരോപണത്തിന് മൂര്‍ച്ഛ കൂട്ടാനുള്ള ശ്രമത്തിലാണ്.

Continue Reading