Crime
ആറു വയസുകാരന് മഡ് റേസിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരേ കേ സ്

പാലക്കാട്: ആറു വയസുകാരന് മഡ് റേസിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരേ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസ് കേസെടുത്തത്. ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്.
സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചതു ചൂണ്ടികാട്ടിയാണ് കേസ്. വരുന്ന 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ടോയ് ബൈക്കാണ് മഡ് റേസിംഗ് പരിശീലനത്തിനായി കുട്ടി ഉപയോഗിച്ചത്. അതേസമയം, വീടുകളില്‍ കുട്ടികള്‍ക്ക് ചെറിയ പരിശീലനങ്ങള്‍ നല്കുന്നതല്ലാതെ പൊതു സ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയില്‍ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തതെന്നാണ് പൊലീസ് വാദം. ക്ലബ്ബുകാര്‍ക്ക് ലൈസന്‍സും ഇല്ലാതെയാണ് പരിശീലന പരിപാടി നടന്നത്. അസോസിയേഷന് മാതൃകയിലുള്ളത് പോലെ ഇവര്‍ക്ക് അനുമതിയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.