NATIONAL
ആന്ധ്രാപ്രദേശിലെ ബാത്വയിൽ ട്രെയിനിടിച്ച് ഏഴുപേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ബാത്വയിൽ ട്രെയിനിടിച്ച് ഏഴുപേർ മരിച്ചു. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ഏഴുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ബത്വവയിൽ എത്തിയപ്പോൾ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ട്രാക്കിലൂടെ നടക്കുമ്പോൾ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അന്വേഷണം പ്രഖ്യാപിച്ചു.