Connect with us

KERALA

സംസ്ഥാത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്ല. കര്‍ശന നിയന്ത്രണം മാത്രം

Published

on

Pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. അതേ സമയം രോഗവ്യാപന മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.

സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് എന്നത് അതീവഗൗരതരമാണ്. ഈ നിലതുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ ഉണ്ടാകണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടി വരും. രാഷ്ട്രീയപാര്‍ട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു

Continue Reading