NATIONAL
പഞ്ചാബിൽ ഇനി മുതല്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി

ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി അധികാരത്തിലേറിയതിന് പിന്നാലെ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍.ഇനി മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാകും.
മുഖ്യമന്ത്രി ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു മാസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ജൂലായ് ഒന്ന് മുതല്‍ 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നല്‍കുക. പഞ്ചാബില്‍ സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഭഗവന്ത് മന്‍ ചൊവ്വാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.