Crime
പാലക്കാട്ട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: പാലക്കാട്ട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിക്കുകയായിരുന്നു.