KERALA
മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്ന് കാനം

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ഇടതു മുന്നണിയുടെ തീരുമാനമല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുന്നണി വിപുലീകരിക്കണമെന്ന് ഒരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ലെന്ന് കാനം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി ഇപി ജയരാജന്‍ രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ്മേക്കറാണ്. ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.