Education
പുന്നോൽ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് കെ. സുരേന്ദ്രന്‍

ആലപ്പുഴ: തലശ്ശേരി പുന്നോലിലെ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ മനപ്പൂര്‍വം കുടുക്കുകയായിരുന്നു. സിപിഎമ്മുകാര്‍ കൊല്ലുകയും പ്രതികളെ അവര്‍തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് മുഖ്യമന്ത്രിയുടെ വീടിനടുത്ത് തന്നെ സംഭവിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.