Crime
പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി യുവാവും പെൺകുട്ടിയും മരിച്ചു

പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവത്തിൽ യുവാവും പെൺകുട്ടിയും മരിച്ചു.പാലക്കാട് കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ യുവാവ് വീട്ടിൽ വിളിച്ചുവരുത്തിയത്.
കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ ധന്യ (16)സുബ്രഹ്മണ്യം (23) എന്നിവരാണ് മരിച്ചത്. യുവാവും പെൺകുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താലാകാം പെൺകുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പരിസരവാസികൾ പറയുന്നു. പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചക്ക് 2 മണിയോടെ മരിക്കുകയായിരുന്നു ,