KERALA
ആലപ്പുഴ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാവുന്നു

ആലപ്പുഴ : ആലപ്പുഴ കളക്ടർ ഡോ. രേണു രാജ് ഐ എ എസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാവുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിലാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തുക. അടുത്ത ബന്ധുക്കൾ മാത്രമാവും ചടങ്ങിൽ പങ്കെടുക്കുക.
ഐ എ എസിന് പുറമേ ഇരുവരും എം ബി ബി എസ് ബിരുദധാരികളാണെന്ന പ്രത്യേകതയും ഉണ്ട്. ആരോഗ്യ രംഗത്ത് ഉന്നത ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങിയത്. മൂന്നാർ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടവരാണ് ഇരുവരും. 2019ൽ ശ്രീറാം ഓടിച്ച കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടിരുന്നു.