Connect with us

KERALA

സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ സിപിഎം പ്രവർത്തകർ നേരിട്ടു

Published

on

കണ്ണൂർ: കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ സിപിഎം പ്രവർത്തകർ നേരിട്ടു. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. ഇവരെ സിപിഎം പ്രവർത്തകരെത്തി തല്ലിയോടിക്കുകയായിരുന്നു. പൊലീസ് എത്തി ഉടൻ തന്നെ ആക്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ പേരിൽ പൊലീസിനെതിരെയും പ്രവർത്തകർ തട്ടിക്കയറുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധം കാരണം ഇന്ന് ഉച്ചവരെ കല്ലിടുന്നത് തടസപ്പെട്ടിരുന്നു. പിന്നീട് കല്ലിട്ടപ്പോൾ തന്നെ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരെത്തി കല്ല് പിഴുതുമാറ്റുകയായിരുന്നു. പ്രദേശവാസികൾക്ക് ഇതിൽ പരാതിയില്ലെന്നും അതിനാൽ കോൺഗ്രസ് പ്രവർത്തകർ തിരികെ പോകണമെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ചാലയിലും പ്രതിഷേധങ്ങളുയർന്നിരുന്നു. നടാലിൽ കഴിഞ്ഞ വെള്ളിയാഴ്ചയുംപ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കല്ലിടൽ നിർത്തിവച്ചിരിക്കുകയായിരുന്നു.

Continue Reading