KERALA
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ കെ വി തോമസിന് സസ്‌പെന്‍ഷൻ

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ കെ വി തോമസിന് സസ്‌പെന്‍ഷന്‍. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതിയാണ് കെ വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ എന്ന സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം നീക്കാനാണ് ശിപാര്‍ശ.