Connect with us

Crime

വിമാനത്തിലെത്തി മോഷണം വിമാനത്തിൽ തന്നെ തിരിച്ച് പോക്കും.കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍

Published

on

കൊച്ചി: അടുത്തടുത്ത ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി. 21 നാണ് നെടുമ്പാശ്ശേരിയില്‍ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. 

നഗരത്തില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. 

നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മോഷണങ്ങള്‍ നടന്നതോടെ് പരിശോധന വ്യാപകമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.

Continue Reading