KERALA
കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കോടിയേരി

കണ്ണൂര്‍: കെ-റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂർ എടക്കാട് നടന്ന സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. സ്വാഭാവികമായി അതിന്റെ പ്രത്യാഘാതമുണ്ടാവും. തല്ല് ഒന്നിനും പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു.
കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയില്‍ ആണ്. ജോസഫ് സി മാത്യു ആരാണ് .അദ്ദേഹത്തെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് കെ-റെയില്‍ ആണെന്നും ഒരു ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
അതേസമയം കണ്ണൂരില്‍ കെ-റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ സിപിഎം അക്രമം നടത്തിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. കെ-റെയില്‍ പദ്ധതിക്കെതിരായ സമരം മൊബൈല്‍ സമരമാണ്. കോണ്‍ഗ്രസുകാരും