Connect with us

Crime

അന്യായതടങ്കലില്‍ ഭീഷണിപ്പെടുത്തൽ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്

Published

on

തിരുവനന്തപുരം∙ എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നൽകിയ ഹർജിയിൽ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

Continue Reading