KERALA
ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു എ.പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സർക്കാറിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുമ്പ് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നത്.