KERALA
മുസ്ലീം ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി

കൊച്ചി: മുസ്ലീം ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത് മുസ്ലീം ലീഗാണ്. യഥാര്‍ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നതും കേരളത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതും ലീഗാണ്.
കോണ്‍ഗ്രസിനെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്നത് ലീഗിന്റെ ഈ സമീപനമാണ്. എന്നാല്‍ ലീഗ് എസ്ഡിപിഐ പോലുള്ള മുസ്ലീം തീവ്രവാദ സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന് മുതലെടുപ്പ് നടത്താനുളള അവസരമാണ് ഇവര്‍ ഒരുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.