Connect with us

HEALTH

വരുന്ന ശൈത്യ കാലത്ത് കോവിഡ് അതിന്റെ പരമോന്നതിയിലെത്തുമെന്ന് മുന്നറിയിപ്പ് . രണ്ട് മൂന്ന് മാസം നിര്‍ണ്ണായകമെന്ന് നീതി ആയോഗ്

Published

on

ഡല്‍ഹി : വരുന്ന ശൈത്യകാലത്ത് കോവിഡ് രോഗബാധ രാജ്യത്ത് ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമാസക്കാലം ഏറെ നിര്‍ണായകമാണ്. വൈറസ് ബാധ ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ സുക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി.

മഞ്ഞുകാലത്തോടെ വൈറസ് കൂടുതല്‍ അപകടകാരിയായി മാറും. വൈറസ് പെറ്റുപെരുകുകയും കൂടുതല്‍ രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യും. ലോകം തന്നെ കോവിഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാം തരംഗത്തിനാകും സാക്ഷ്യം വഹിക്കുക. കൊറോണ വൈറസ് മഹാമാരി പടര്‍ന്ന് എട്ടുമാസക്കാലമായിട്ടും, വൈറസിന്റെ പ്രതികരണം, കാലാവസ്ഥയ്ക്ക് അനുസരിച്ച് എങ്ങനെയെല്ലാം മാറുന്നു എന്നതിനെക്കുറിച്ചുള്ള പഠനം പുരോഗമിക്കുകയാണ്.കാലാവസ്ഥയുടെ മാറ്റത്തിന് അനുസരിച്ച് കഠിനമായ പുതിയ കൊറോണ വൈറസ് കേസുകളും കണ്ടെത്തുന്നു. മഞ്ഞുകാലത്തില്‍ ശ്വാസകോശ സമബന്ധമായ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് കുതിക്കും. അതിനാല്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ നിര്‍ണായകമാണ്.

ഉത്സവ സീസണുകള്‍ കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ ശീലങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നീതി വി കെ പോള്‍ പറഞ്ഞു.

Continue Reading