Entertainment
അമ്മ’യിൽ പൊട്ടിത്തെറി. മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: വിജയ് ബാബുവിന്റെ പീഡന വിവാദത്തിൽ താരസംഘടനയായ ‘അമ്മ’യിൽ പൊട്ടിത്തെറി. മാല പാർവതിക്ക് പിന്നാലെ അമ്മയിലെ ഐസിസി കമ്മിറ്റിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത് നടപടിയല്ലെന്ന് മാല പാർവതി ഇന്നലെ പ്രതികരിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് സ്വയം രാജിവയ‌്ക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുയായിരുന്നു. ഇത് നടപടിയായി അംഗീകരിക്കാൻ കഴിയില്ലെന്നും, സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും പാർവതി ഇന്നലെ പ്രതികരിച്ചിരുന്നു.