Connect with us

Crime

കൊവി‌ഡ് പരോൾ: ടി.പി കേസ് തികളുൾപ്പെടെ ജയിലിലേക്ക് മടങ്ങാതെ 809 തടവുകാർ

Published

on

കൊവി‌ഡ് പരോൾ: ടി.പി കേസ് തികളുൾപ്പെടെ ജയിലിലേക്ക് മടങ്ങാതെ 809 തടവുകാർ

തിരുവനന്തപുരം: കൊവിഡ് പരോൾ പ്രതികൾ രണ്ടാഴ്ചയ്‌ക്കകം മടങ്ങണമെന്ന സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിൽ തിരിച്ചെത്താനുള്ളത് ടി.പി വധക്കേസ് പ്രതികളടക്കം 809 പേർ. പരോൾ നീട്ടണമെന്നാവശ്യപ്പെട്ട് ടി.പി കേസ് പ്രതികളുൾപ്പെടെയുള്ള ഒരു കൂട്ടം തടവുകാർ നൽകിയ ഹർജി ഏപ്രിൽ 29നാണ് സുപ്രീംകോടതി തള്ളിയത്.2021 സെപ്തംബർ 26നുള്ളിൽ പ്രതികൾ മടങ്ങണമെന്ന സർക്കാരിന്റെ അന്ത്യശാസനത്തിനെതിരെ തടവുകാർ കൂട്ടം ചേർന്ന് ചില സംഘടനകളുടെ സഹായത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് പത്ത് വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചവർക്ക് സ്‌പെഷ്യൽ പരോൾ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പ്രമുഖ കുറ്റവാളികൾ ഹർജിയിൽ കക്ഷി ചേർന്ന് പരോളിന്റെ ആനുകൂല്യം നേടിയെടുത്തു. സ്‌പെഷ്യൽ പരോളിന്റെ കാലാവധി പത്തുമാസം വരെ നീണ്ടിരുന്നു.

ഇനിയും തിരിച്ചെത്താനുള്ള പ്രതികൾ ജയിൽ അടിസ്ഥാനത്തിൽ :

വിയ്യൂർ സെൻട്രൽ ജയിൽ- 90 പൂജപ്പുര സെൻട്രൽ ജയിൽ- 41 അട്ടക്കുളങ്ങര വനിതാ ജയിൽ- 1 കണ്ണൂർ ജയിൽ- 181 (ടി.പി കേസിലെ ആറു പ്രതികളുൾപ്പെടെ) ചീമേനി തുറന്ന ജയിൽ- 146 ഇപ്പോൾ ചീമേനിയിലുള്ളത്- 49 നെട്ടുകാൽത്തേരി- 350 നെട്ടുകാൽത്തേരി ഇപ്പോൾ- 34

Continue Reading