Connect with us

KERALA

ഹോട്ടൽ മുറിയിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് കുടുംബം

Published

on

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.ജെ. സജിയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഹോട്ടല്‍ ജീവനക്കാരാണ് തൂങ്ങിമരിച്ച നിലയിലുളള മൃതദേഹം കണ്ടത്.

രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. സജിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ സജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സജി നേരിട്ടിരുന്നതായി കുടുംബം പറയുന്നു. ഇത് വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

Continue Reading