NATIONAL
കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിൽ രാഹുലും പ്രിയങ്കയുമെത്തും

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തും. രാഹുലും പ്രിയങ്കയും ഇന്ന് ഹാഥ്രാസില്‍ എത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു
യുപിയില്‍ സന്ദര്‍ശനം ഉത്തര്‍പ്രദേശിലെ അധികൃതരെ അറയിച്ചിട്ടുണ്ട്. ഇന്നു തന്നെ ഇരുവരും ഹാഥ്രാസില്‍ എത്തും. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരോടൊപ്പം ഉണ്ടാവുമെന്നാണ് സൂചന.
ഹാഥ്‌രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിക്കുകയായിരുന്നെന്നും ഇത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.