KERALA
ചൊക്ലിയിൽ അമ്മയേയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: ചൊക്ലി തീര്‍ത്തിക്കോട്ട് കുനിയില്‍ അമ്മയേയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ വാതില്‍ തുറന്നിട്ടത് കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റില്‍ കണ്ടെത്തിയത്. മനേക്കരയിലെ ജനാര്‍ദ്ദനന്‍-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന.