Connect with us

Crime

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു.കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും

Published

on

റിഫ മെഹ്നുവിന്റെ  മൃതദേഹം പുറത്തെടുത്തു.കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും

കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗർ‌ റിഫ മെഹ്നുവിന്റെ  മൃതദേഹം പുറത്തെടുത്തു.പോസ്റ്റ്മോർട്ടം നടത്താനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ഇ ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊലീസ്, റവന്യു, ഫൊറൻസിക് സംഘങ്ങൾ കബറടക്കിയ സ്ഥലത്തെത്തിയാണു മൃതദേഹം പുറത്തെടുത്തത്. പാവണ്ടൂർ ജുമാ മസ്ജിദിന്റെ കബർസ്ഥാനിലാണ് റിഫയെ കബറടക്കിയിരുന്നത്.

മാർച്ച് ഒന്നിനു പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി‌മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കുകയായിരുന്നു. റിഫയുടെ മരണത്തിലെ ദുരൂഹതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. താമസ സ്ഥലത്തുവച്ച് ഭർത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.

Continue Reading