Connect with us

Crime

ആകാശ് തില്ലങ്കേരിയുടെ വിവാഹം നാളെ .വധു ഡോക്ടറാണ്

Published

on

കണ്ണൂർ: സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ തുടങ്ങിയ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് ആകാശിന്റെ വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് ഇരുവരുടെയും. കണ്ണൂർ സ്വദേശിനിയാണ് അനുപമ.

സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും ആകാശ് തില്ലങ്കേരി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വീഡിയോയും ചിത്രങ്ങളും ഇതിനോടകം സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

ആകാശിന്റെ ഫേസ്ബുക്ക് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കറുത്ത താർ ജീപ്പും, നായയും സേവ് ദ ഡേറ്റ് വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ” ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു.. ‘വെന്ന് കുറിച്ചുകൊണ്ടാണ് ആകാശ് വീഡിയോ പങ്കുവെച്ചത്.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസിൽ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

Continue Reading