Crime
സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എ യെ സി ബി ഐ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എ യെ സി ബി ഐ ചോദ്യം ചെയ്തു.മൂന്ന് ദിവസം മുമ്പ് പത്തനാപുരത്ത് വച്ചായിരുന്നു എം എൽ എയുടെ മൊഴിയെടുത്തത്.
പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള വെളിപ്പെടുത്തലിനെ കുറിച്ചുമാണ് ഗണേഷ് കുമാറിനോട് ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ആരോപണമുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പി എ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഏഴ് നേതാക്കളുടെ പേരുകളാണ് സി ബി ഐയുടെ എഫ് ഐ ആറിലുള്ളത്. ഹൈബി ഈഡനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ മുൻപ് ആരോപിച്ചിരുന്നു.