Connect with us

Crime

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്ന പരാതിയിൽ മാണി സി കാപ്പന് നോട്ടീസ്

Published

on

ന്യൂഡല്‍ഹി: വഞ്ചനാ കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടിയുണ്ടായത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരേ കേസെടുത്തിരുന്നത്. എന്നാല്‍, പിന്നാലെ കാപ്പന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ സ്റ്റേ ചെയ്തു. ഇതിനെതിരേ പരാതിക്കാരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി കാപ്പന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ദിനേശ് മേനോന് വേണ്ടി അഭിഭാഷകന്‍ വില്‍സ് മാത്യു ആണ് ഹാജരായത്. തനിക്കെതിരായ കേസ് ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേള്‍ക്കണമെന്നാണ് കാപ്പന്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്ന നിലപാട്.

Continue Reading