Crime
ശരദ് പവാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത മറാത്തി ചലച്ചിത്രതാരം കേതകി ചിതാലെ അറസ്റ്റില്‍

മുംബൈ:എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത മറാത്തി ചലച്ചിത്രതാരം കേതകി ചിതാലെ അറസ്റ്റില്‍. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നാസിക് സ്വദേശിയുമായ 21 കാരനായ നിഖില്‍ ഭാമ്റെയുടെ പോസ്റ്റ് കേതകി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവയ്ക്കുകയായിരുന്നു.
ശരാദ് പവാറിനെ നേരിട്ട് പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ ‘പവാര്‍’ എന്ന സര്‍ നെയിമിം 80 വയസ് എന്ന പരാമര്‍ശവുമായിരുന്നു പോസ്റ്റില്‍ പറയുന്നത്. 81 കാരനാണ് ശരദ് പവാര്‍. മറാത്തിയിലുള്ള പോസ്റ്റില്‍ ബരാമതി ഗന്ധിയുടെ സമയം അടുത്തിരിക്കുന്നു. ബരാമതിയുടെ ഗോഡ്സെയെ സൃഷ്ടിക്കാനുള്ള സമയാമായിരിക്കുന്നു എന്നു പറയുന്നുണ്ട്. ‘ നരകം കാത്തിരിക്കുന്നു’, ‘നിങ്ങള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ എന്നീ പരാമാര്‍ശങ്ങളുമുണ്ട്. പൂനെയിലെ ബരാമതിയാണ് ശരദ് പവാറിന്റെ ജന്മദേശം. പവാര്‍ നുണയനാണെന്നും ബ്രാഹ്മണരോട് അസൂയ ഉള്ളവനാണെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തലുണ്ട്. അഴിമതി ചെയ്തതുകൊണ്ടാണ് അദ്ദേഹം കാന്‍സര്‍ മൂലം ബുദ്ധിമുട്ടുന്നതെന്നും നരകത്തിലേക്കു പോകുമെന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്. പോസ്റ്റ് തയ്യാറാക്കിയ നിഖില്‍ ഭാമ്റെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച്ച സ്വപ്നില്‍ നെത്കേ എന്നയാള്‍ താനെയിലെ കാല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേതകിയുടെ അറസ്റ്റ്. നവി മുംബൈയില്‍ വച്ചാണ് 29 കാരിയായ കേതകിയെ താനെ പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്.