Connect with us

Crime

ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം.

Published

on

കണ്ണൂർ:ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടല്‍ ഉടമയേയും ജീവനക്കാരേയും റിമാന്‍ഡ് ചെയ്തു.പിലാത്തറ കെ.സി. റസ്റ്റോറന്റിലാണു സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു പ്രശ്നം ശ്രദ്ധയിൽപെട്ടത്. നിയമലംഘനം മൊബൈലിൽ ചിത്രീകരിച്ച ഡോക്ടർ, ഹോട്ടൽ അധികൃതരോടു സംസാരിക്കാനും ശ്രമിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈൽ പിടിച്ചുവാങ്ങി.തുടർന്ന് ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

Continue Reading