NATIONAL
ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്‍റെ നിര്‍ണായക തീരുമാനം. ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഹാര്‍ദിക്കിന്‍റെ തീരുമാനം. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പാട്ടിദാര്‍ പ്രവര്‍ത്തകനായ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.’ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയിലെ എന്റെ പദവിയില്‍നിന്നും രാജിവയ്ക്കുകയാണ്. ഈ തീരുമാനം എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വീകരിക്കുമെന്ന് കരുതുന്നു. ഈ തീരുമാനത്തോടെ ഗുജറാത്തിനു വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു’- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്ത് പങ്കുവച്ച് ഹാര്‍ദിക് ട്വീറ്റ് ചെയ്തു.