Crime
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വർഷത്തിന് ശേഷമാണ് ജയിൽ മോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്.
2018ല്‍ പേരറിവാളന് മാപ്പ് നല്‍കി വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്മേല്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
രാജീവ് ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയതിനാണ് പേരറിവാളനെ 19 വയസുള്ളപ്പോൾ വധശിക്ഷയ്ക്ക് വിധിച്ചത്. ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിലാണ് സുപ്രീം കോടതി 2014ൽ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.26 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിന് ശേഷം 2017 ജനവരി 24 നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്.