Connect with us

KERALA

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന് മുൻതൂക്കം തൃപ്പൂണിത്തറ നഗരസഭയിലെ രണ്ട് വാർഡുകളിൽ ബിജെപി വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി

Published

on

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുൻതൂക്കം നേടി.  തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് വിജയച്ചു. 2020ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 20 സീറ്റുകളായിരുന്നു. യുഡിഎഫിന്റെ എഴും ബിജെപിയുടെ രണ്ടും സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

അതിനിടെ തൃപ്പൂണിത്തറ നഗരസഭയിലെ രണ്ട് വാർഡുകളിൽ ബിജെപി വിജയിച്ചതോടെ എൽഡിഎഫിന് നഗരസഭയുടെ ഭരണം നഷ്ടമായി. ഇളംതോപ്പ് വാർഡിൽ കോൺഗ്രസിന് ലഭിച്ചത് 70 വോട്ടുകളാണ്. 

എല്‍ഡിഎഫ് നിലനിര്‍ത്തിയ സീറ്റുകള്‍

ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്  ഡിവിഷന്‍ 

വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്  ഡിവിഷന്‍ 

പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം  ഡിവിഷന്‍  

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം
 
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം  വാര്‍ഡ് 

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  പുല്ലാഞ്ഞിയോട്  വാര്‍ഡ് 

തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്ത് കണ്ണറവിള വാര്‍ഡ്  

കൊല്ലം  വെളിയം ഗ്രാമപഞ്ചായത്തിലെ  കളപ്പില വാര്‍ഡ്  

മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്  വാര്‍ഡ് 
തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ  മരുതിക്കുന്ന്  വാര്‍ഡ് 

പത്തനംതിട്ട കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം വാര്‍ഡ്  

കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് വാര്‍ഡ് 

ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം  

ആലപ്പുഴ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ  മണക്കാട്  

തൃശ്ശൂര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം  

എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റുകള്‍

തൃശ്ശൂര്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

എറണാകുളം കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ  വെമ്പിള്ളി  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

ഇടുക്കി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍  വാര്‍ഡ്  ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ്  ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

കൊല്ലം  പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍  വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

Continue Reading