Connect with us

International

ഡൊണാള്‍ഡ് ട്രമ്പിനും ഭാര്യക്കും കോവിഡ് ട്രമ്പിന്റെ ഉപദേഷ്ടാവിന് നേരത്തെ കോവിഡ് സ്ഥീകരിച്ചിരുന്നു

Published

on


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥീരീകരിച്ചു.ട്രമ്പിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളുള്ള ഹിക്‌സ് ദിവസങ്ങളായി ക്വാറന്റീല്‍ കഴിയുകയായിരുന്നു. ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതോടെ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത.് താനും ഭാര്യയും കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നുംഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നലെ ട്രംപ് പറഞ്ഞിരുന്നു.

എയര്‍ ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് അംഗമായിരുന്നു.

നേരത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വക്താവായും ഹിക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഈ വര്‍ഷം തുടക്കത്തിലാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയത്.

.

<

Continue Reading