Crime
അതിജീവിത മുഖ്യമന്ത്രിയെ കണ്ടു ഉറപ്പിൽ പരിപൂർണമായി വിശ്വസിക്കുന്നു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയേറ്റിലെത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
‘ഒരുപാട് നാളുകളായി മുഖ്യമന്ത്രിയെ കാണണമെന്നുണ്ടായിരുന്നു. ആശങ്കകളെല്ലാം സംസാരിക്കാൻ കഴിഞ്ഞു. കേസിൽ എനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസമുണ്ട്. സർക്കാരിനെതിരെ ഒന്നും ഞാൻ സംസാരിച്ചിട്ടില്ല.അങ്ങനെയൊരു മെസേജ് ആണ് എല്ലാവർക്കും കിട്ടിയതെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഈ കേസിൽ ഉണ്ടായിരുന്ന എന്റെ കുറച്ച്