Connect with us

KERALA

പി സി ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നു കോടിയേരി

Published

on

കൊച്ചി :പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സര്‍ക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മള്‍ ആരും കേള്‍ക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാന്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നടിയെ സിപിഐഎം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിട്ടില്ല. പരാതി കൊടുത്ത സമയത്തെ ആണ് സംശയിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് യോജിച്ചു പ്രവര്‍ത്തിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ തുടരുന്നു. യുഡിഎഫ് ധാരണക്ക് ശേഷം ആണ് പോപ്പുലര്‍ ഫ്രണ്ട് രീതി മാറ്റിയത്. ആലപ്പുഴ പാലക്കട് കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കിയത് യുഡിഎഫ് ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

Continue Reading