KERALA
പറയിപ്പിക്കിനായ് കെ.സിഫ്റ്റ് ബസ് ഇന്നുണ്ടായത് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകൾക്കിടയിൽ ബസ് കുടുങ്ങി

കാേഴിക്കോട്: കെ സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകൾക്കിടയിൽ കുരുങ്ങി. ഇന്നു രാവിലെ ബംഗളൂരുവിൽ നിന്ന് എത്തിയ ബസാണ് നീക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്. യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം .ബസ് പുറത്തെടുക്കണമെങ്കിൽ ഒന്നുകിൽ ഗ്ളാസ് പൊട്ടിക്കണം, അല്ലെങ്കിൽ തൂണുകളുടെ വശങ്ങൾ അറുത്തുമാറ്റണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. തൂണുകളുടെ അകലം കണക്കാക്കുന്നതിൽ ഡ്രൈവർക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. പുറത്തെടുക്കാൻ ശ്രമിച്ചതോടെ കൂടുതൽ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഡ്രൈവറുടെ പരിചയക്കുറവ് വ്യക്തമാകുന്നതിനൊപ്പം കെ എസ് ആർ ടി സി ടെർമിനലിന്റെ നിർമാണത്തിലെ അപാകത കൂടിയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. കോടികളാണ് കെട്ടിട നിർമ്മാണത്തിനുവേണ്ടി ചെലവാക്കിയിരുന്നത്. നിർമാണത്തിലെ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണവും നടക്കുകയാണ്.
ബസുകൾ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകൾ ഉൾപ്പടെ നിർമ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.