Crime
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അതിജീവിതയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി ഇന്ന് മാറ്റിയത്. ഇനി ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപിച്ചായിരുന്നു നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.അന്വേഷണം പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കുന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്.