Connect with us

KERALA

ഇന്ത്യൻ മത നിരപേക്ഷതക്ക് മുറിവേൽക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: ഇ​ന്ത്യ​ൻ മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് മു​റി​വേ​ൽ​ക്കു​ന്ന ദി​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ൻ. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മു​ഖ്യ​മ​ന്ത്രി​.

ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ൾ​ക്ക് ഏ​തു കാ​ല​ത്തേ​ക്കാ​ളും പ്ര​സ​ക്തി​യു​ണ്ട് ഈ ​നാ​ളു​ക​ളി​ൽ. മ​ത​നി​ര​പേ​ക്ഷ​ത​യും സാ​മൂ​ഹി​ക സ​മ​ത്വ​വും അ​ഹിം​സ​യും ജീ​വി​താ​ന്ത്യം വ​രെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഗാ​ന്ധി​ജി ച​രി​ത്ര​ത്തി​നു വ​ഴി​കാ​ട്ടി​യാ​യി മാ​റി​യ മ​ഹാ​നാ​യ​ക​നാ​ണ്.

മ​നു​ഷ്യ​രാ​കെ ഒ​ന്ന് എ​ന്ന ചി​ന്ത​യാ​ണ് മ​ഹാ​ത്മാ​വി​നെ ന​യി​ച്ച​ത്, അ​ദ്ദേ​ഹം പ്ര​ച​രി​പ്പി​ച്ച​ത്. എ​ല്ലാ മ​ത​ങ്ങ​ളേ​യും സ​മ​ഭാ​വ​ന​യോ​ടെ ക​ണ്ടു. അ​തി​നാ​യി ജീ​വ​ൻ ത​ന്നെ ബ​ലി ന​ൽ​കി.

ഗാ​ന്ധി​ജി​യു​ടെ ഓ​ർ​മ്മ​ക​ളും വാ​ക്കു​ക​ളും കെ​ടാ​തെ സൂ​ക്ഷി​ക്കു​ക എ​ന്ന​ത് കാ​ലം ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ദൗ​ത്യം ത​ന്നെ​യാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത അ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്നി​ട​ത്താ​ണ് ഗാ​ന്ധി ജ​യ​ന്തി ദി​നം അ​ർ​ത്ഥ​പൂ​ർ​ണ്ണ​മാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Continue Reading