Connect with us

Crime

ജോർജിന് പണി കൊടുത്ത് പൊലീസ് .നാളെ ഫോർട്ട് സ്റ്റേഷനിൽ ഹാജരാകണം

Published

on

കൊച്ചി: പി.സി ജോർജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. തൃക്കാക്കരയിലേക്ക് പ്രചരണത്തിനായി നാളെ പി.സി ജോർജ് പോകാനിരിക്കെയാണ് പൊലീസിന്റെ നീക്കം. നാളെ
രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിർദേശം. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പി.സി ജോർജിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ പറയുമെന്ന് പി.സി ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു . ഇതിനിടെയാണ് പോലീസ് നീക്കം.

Continue Reading