Connect with us

HEALTH

വെസ്റ്റ് നൈൽ ഫീവർ തൃശൂരിൽ സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം

Published

on

തൃശൂർ: പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ തൃശൂരിൽ സ്ഥിരീകരിച്ചു. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് രോ​ഗം സ്ഥിരീകരിച്ചത്. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് രോ​ഗി. 

വിട്ടു മാറാത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈൽ ഫീവർ രോഗമാണെന്ന് സ്ഥീരികരിച്ചത്. രോ​ഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി രോഗിയെ പരിച്ചരിക്കാൻ കുടെ നിന്ന രണ്ട് പേർക്ക് കൂടി പനി ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കൽ സന്ദർശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണം വരെ സംഭവിക്കാം. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധിയാണ് ഇത്. ഇതിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിൽ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചു. 

വിട്ടു മാറാത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈൽ ഫീവർ രോഗമാണെന്ന് സ്ഥീരികരിച്ചത്. രോ​ഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി രോഗിയെ പരിച്ചരിക്കാൻ കുടെ നിന്ന രണ്ട് പേർക്ക് കൂടി പനി ഉള്ളതിനാൽ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കൽ സന്ദർശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

Continue Reading