HEALTH
വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പുത്തൂര്‍ സ്വദേശി മരിച്ചു

തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി മരിച്ചു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളെ പരിചരിക്കാനായി കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും പനിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്