KERALA
തൃക്കാക്കരയിൽ ആം ആദ്മിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ.ഇടത് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചു വിളി

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ശേഷിക്കെ, മത്സരരംഗത്തില്ലെങ്കിലും പരാതിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്.തൃക്കാക്കരയിൽ ആം ആദ്മിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടക്കുന്നതായി ആം ആദ്മി കൺവീനർ പി സി സിറിയക് ആരോപിച്ചു.
7127191540 എന്ന നമ്പറിൽ നിന്നും ഇടത് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചു വിളിക്കുന്നു.പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ഇതിനെതിരെ നടപടി എടുക്കണം.പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകി.